---
title: "തളിപ്പറമ്പില്‍ നടന്നുപോകുകയായിരുന്ന മൂന്ന് അതിഥി തൊഴിലാളികളുടെ മേൽ ബസ് പാഞ്ഞുകയറി; 2 പേരുടെ നില ഗുരുതരം"
english_title: "A bus ran over three migrant workers walking in Taliparamba; 2 in critical condition"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/310375/A bus ran over three migrant workers walking in Taliparamba; 2 in critical condition"
published_at: "2025-08-23T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a9477d55893_Screenshot_20250823_101534_VN_-_Video_Editor.jpg"
keywords: []
---

# തളിപ്പറമ്പില്‍ നടന്നുപോകുകയായിരുന്ന മൂന്ന് അതിഥി തൊഴിലാളികളുടെ മേൽ ബസ് പാഞ്ഞുകയറി; 2 പേരുടെ നില ഗുരുതരം

> **Lead Summary:** തളിപ്പറമ്പ്: അമിതവേഗതയില്‍ വന്ന സ്വകാര്യ ബസ് റോഡിലൂടെ നടന്നുപേകുകയായിരുന്ന മൂന്ന് അതിഥിതൊഴിലാളികളുടെ മേൽ ബസ് പാഞ്ഞുകയറി. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. തളിപ്പറമ്പ് ദേശീയപാതയില്‍ ആലിങ്കീല്‍ തിയേറ്ററിന് മുന്നിലാണ് അപകടം നടന്നത്.

## Article Content

തളിപ്പറമ്പ്: അമിതവേഗതയില്‍ വന്ന സ്വകാര്യ ബസ് റോഡിലൂടെ നടന്നുപേകുകയായിരുന്ന മൂന്ന് അതിഥിതൊഴിലാളികളുടെ മേൽ ബസ് പാഞ്ഞുകയറി. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. തളിപ്പറമ്പ് ദേശീയപാതയില്‍ ആലിങ്കീല്‍ തിയേറ്ററിന് മുന്നിലാണ് അപകടം നടന്നത്.

മൂന്നുപേരും രാവിലെ റോഡരികിലൂടെ നടന്ന് ജോലിസ്ഥലത്തേക്ക് പോകുകയായിരുന്നു. കണ്ണൂരില്‍ നിന്ന് കാസര്‍ഗോഡേക്ക് പോകുകയായികുന്ന തബു ബസാണ് അപകടമുണ്ടാക്കിയത്. പരിക്കേറ്റ തൊഴിലാളികളിൽ 2 പേരുടെ നില അതീവ ഗുരുതരമാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/310375/A bus ran over three migrant workers walking in Taliparamba; 2 in critical condition)